ബാങ്ക് ഓഫ് കാനഡയുടെ പ്രധാന പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തി 

By: 600002 On: Jan 25, 2024, 10:54 AM

 

 

പുതിയ വര്‍ഷത്തെ ആദ്യ പലിശ നിരക്ക് നിര്‍ണയത്തില്‍ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 5.0 ശതമാനമായി നിലനിര്‍ത്തി. തുടര്‍ച്ചയായി നാലാം തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 5.0 ശതമാനം നിലനിര്‍ത്തുന്നത്. ബാങ്ക് നിരക്ക് 5.25 ശതമാനവും നിക്ഷേപ നിരക്ക് അഞ്ച് ശതമാനവുമാണ്. അതേസമയം, നിരക്ക് കുറയ്ക്കുന്നതിനുള്ള സമയത്തെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചതായും ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം അറിയിച്ചു. 

പ്രധാന പോളിസി നിരക്ക് ഉയര്‍ന്നതാണോ എന്നതില്‍ നിന്ന് അത് അഞ്ച് ശതമാനമായി എത്രത്തോളം നിലനിര്‍ത്തണം എന്നതിലേക്ക് ചര്‍ച്ചകള്‍ മാറിയിട്ടുണ്ടെന്നും ടിഫ് മക്ലെം പറഞ്ഞു. കൂടുതല്‍ നിരക്ക് വര്‍ധന ബാങ്ക് തള്ളികളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പണപ്പെരുപ്പം 2025 ല്‍ രണ്ട് ശതമാനത്തിലേക്ക് മടങ്ങുമെന്നാണ് ബാങ്ക് ഓഫ് കാനഡ പ്രവചിക്കുന്നത്.