കാല്‍ഗറിയിലെ ഹൗസിംഗ് മാര്‍ക്കറ്റ് ഈ വര്‍ഷം സെല്ലേഴ്‌സ് മാര്‍ക്കറ്റായി തുടരും: റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് 

By: 600002 On: Jan 25, 2024, 10:29 AM

 

 

കാല്‍ഗറിയിലെ ലോക്കല്‍ ഹൗസിംഗ് മാര്‍ക്കറ്റ് 2024 ല്‍ മുഴുവന്‍ സെല്ലേഴ്‌സ് മാര്‍ക്കറ്റായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്(CREB).  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 600 ലധികം വീടുകളുടെ വില്‍പ്പന കാല്‍ഗറിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഉയര്‍ന്ന വില ശ്രേണികള്‍ സപ്ലൈ ഗ്രോത്തിലേക്ക് നയിക്കുമെന്ന് ബോര്‍ഡ് പ്രവചിക്കുന്നു. എന്നാല്‍ വരും വര്‍ഷത്തില്‍ പ്രൈസ് ഗ്രോത്തിന്റെ വേഗത കുറയും. ലോവര്‍ പ്രൈസ്-പ്രോപ്പര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള കര്‍ശനമായ വ്യവസ്ഥകള്‍ വില വര്‍ധിപ്പിക്കുമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. 

വായ്പാ നിരക്കുകള്‍ ക്രമേണ ലഘൂകരിക്കുന്നതും ലിസ്റ്റിംഗുകളുടെ എണ്ണം വര്‍ധിക്കുന്നതും കൂടുതല്‍ പേര്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിലേക്ക് നയിക്കുമെന്ന് സിആര്‍ഇബി ചീഫ് ഇക്കണോമിസ്റ്റ് ആന്‍ മരീ ലൂറി പറയുന്നു. 

റെന്റല്‍ ഡിമാന്‍ഡ് ഉയര്‍ന്ന് തന്നെ തുടരുമെന്ന് ലൂറി അഭിപ്രായപ്പെടുന്നു. ജനസംഖ്യാ വളര്‍ച്ച കാല്‍ഗറിയുടെ ഭവന വിപണിയെ ബാധിക്കുമെന്നും എന്നാല്‍ വിതരണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലൂറി പറഞ്ഞു.