വരള്‍ച്ച, താഴ്ന്ന ജലനിരപ്പ്: ആല്‍ബെര്‍ട്ട വാട്ടര്‍ എമര്‍ജന്‍സി പ്ലാന്‍ തയാറാക്കുന്നു 

By: 600002 On: Jan 24, 2024, 1:35 PM

 

 

മൂന്ന് വര്‍ഷം നീണ്ട വരള്‍ച്ചയും ജലക്ഷാമവും ഭീകരമായ സാഹചര്യത്തിലേക്ക് നയിച്ചതിന് പിന്നാലെ പ്രവിശ്യയില്‍ വാട്ടര്‍ എമര്‍ജന്‍സി പ്രഖ്യാപിക്കാന്‍ പദ്ധതിയിട്ട് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പ്രവിശ്യയില്‍ മഞ്ഞുവീഴ്ച ശരാശരിയിലും താഴെയാണ്. പല നദികളിലും ജലനിരപ്പ് റെക്കോര്‍ഡ് താഴ്ചയിലാണ്. ജലസംഭരണികളില്‍ ശേഷിയിലും താഴെയാണ് ജലനിരപ്പ്. സതേണ്‍ ആല്‍ബെര്‍ട്ടയില്‍ ഭൂരിഭാഗം ജലക്ഷാമം നേരിടുന്നതിനാല്‍ നിലവില്‍ പ്രവിശ്യയിലുടനീളം 51 വാട്ടര്‍ ഷോര്‍ട്ടേജ് അഡൈ്വസറീസ് ഉണ്ട്. ആല്‍ബെര്‍ട്ടയില്‍ ശരാശരിയേക്കാള്‍ ചൂട് കൂടിയ ശൈത്യകാലമാണിത്. അതിനാല്‍ ഈ വര്‍ഷം പ്രവിശ്യയില്‍ വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കാനഡയിലുടനീളം ചൂടുള്ളതും വരണ്ടതുമായ ശൈത്യകാലം സൃഷ്ടിക്കുന്ന എല്‍ നിനോയാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നത്. രാജ്യത്തിന്റെ 70 ശതമാനത്തിലധികം പ്രദേശങ്ങളും നിലവില്‍ വരള്‍ച്ചയെ നേരിടുകയാണ്.