പ്രവിശ്യയിലെ പ്രൈമറി കെയര്‍ തകര്‍ച്ചയിലേക്ക്: മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ 

By: 600002 On: Jan 24, 2024, 12:27 PM

 

 

പ്രവിശ്യയിലെ പ്രൈമറി കെയര്‍ മേഖല തകര്‍ച്ചയുടെ വക്കിലേക്കാണെന്ന് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(AMA). പ്രവിശ്യയിലെ  ലക്ഷകണക്കിന് ആളുകള്‍ക്ക് പ്രാഥമിക പരിചരണം ലഭിക്കാതെ വരുന്നത് ആരോഗ്യ രംഗത്ത് പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് എഎംഎ വ്യക്തമാക്കുന്നു. പ്രൈമറി കെയര്‍ മികവുറ്റതാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായത്തിനായി പ്രവിശ്യാ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് എഎംഎ അധികൃതര്‍ പറഞ്ഞു. 

പ്രവിശ്യയില്‍ ഏകദേശം 800,000 ആളുകള്‍ക്ക് ഫാമിലി ഡോക്ടര്‍മാരെ ലഭിക്കുന്നില്ലെന്ന് എഎംഎ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു. കൂടാതെ വീടിനടുത്തുള്ള പ്രാഥമിക പരിചരണ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേഗത്തിലും നിര്‍ണായകമായും നീങ്ങുന്ന മറ്റ് പ്രവിശ്യകളേക്കാള്‍ ആല്‍ബെര്‍ട്ട പിന്നിലാണെന്നും അദ്ദേഹം പറയുന്നു.