കാല്‍ഗറിയില്‍ അടുത്തിടെ ഉയര്‍ത്തിയ പ്രോപ്പര്‍ട്ടി ടാക്‌സ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനൊരുങ്ങി കാല്‍ഗറി കൗണ്‍സില്‍. ഫെബ്രുവരി 27ന് നടക്കുന്ന അടുത്ത കൗണ്‍സില്‍ യോഗത്തിലേക്ക് പ്രമേയ നോട്ടീസ് കൊണ്ടുവരാന്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി വോട്ടുചെയ്തു. കൗണ്‍സിലര്‍ ടെറി വോങ് പ്രമേയം മുന്നോട്ട് വയ്ക്കുകയും മറ്റ് അഞ്ച് പേര്‍ പിന്തുണയ്ക്കുകയും ചെയ്തു. വര്‍ധന 7.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറയ്ക്കണമെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.