ബീസി ഹെലികോപ്റ്റര്‍ അപകടം: കൊല്ലപ്പെട്ട മൂന്ന് പേര്‍ ഇറ്റലിക്കാരെന്ന് തിരിച്ചറിഞ്ഞു 

By: 600002 On: Jan 24, 2024, 9:16 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ ടെറെസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മരിച്ച മൂന്ന് പേര്‍ ഇറ്റലിക്കാരെന്ന് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹെയ്‌നര്‍ ജൂനിയര്‍ ഒബെറൗച്ചാണെന്നും അപകടത്തില്‍ പരുക്കേറ്റ നാല് പേരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജേക്കബ് ഒബെറൗച്ചാണെന്നും ഇറ്റലിയിലെ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ക്ലോത്തിംഗ് കമ്പനിയായ സ്‌പോര്‍ട്ട്‌ലര്‍ ഗ്രൂപ്പിന്റെ സിഇഒയാണ് ജേക്കബ് ഒബെറൗച്ച്. ജേക്കബ് ഒബെറൗച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരുടെ പേര് വിവരങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.   

തിങ്കളാഴ്ച വൈകുന്നേരം ഹെലി-സ്‌കീയിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടകാരണം കണ്ടെത്താന്‍ ആര്‍സിഎംപിയും മറ്റ് അധികാരികളുമായും ചേര്‍ന്ന് നോര്‍ത്തേണ്‍ എസ്‌കേപ്പ് പ്രവര്‍ത്തിക്കുമെന്ന് ഹെലി-സ്‌കീയിംഗ് പ്രസിഡന്റ് ജോണ്‍ ഫോറസ്റ്റ് പറഞ്ഞു.