ചെലവ് കുറയ്ക്കാനും വേഗത കൂട്ടാനും ഓട്ടോമേഷനിലേക്ക് മാറി റെസ്‌റ്റോറന്റ് മേഖല 

By: 600002 On: Jan 23, 2024, 3:56 PM

 

 


ചെലവ് കുറയ്ക്കാനും വേഗത കൂട്ടാനും റോബോട്ടുകളെ ഉള്‍പ്പെടുത്തി പൂര്‍ണമായ ഓട്ടോമേഷന് തയാറാവുകയാണ് റെസ്‌റ്റോറന്റ് മേഖല. പാന്‍ഡെമിക്കിന് മുമ്പ് മനുഷ്യര്‍ കൈകാര്യം ചെയ്തിരുന്ന ജോലികളും പ്രവര്‍ത്തികളും റോബോട്ടുകളിലേക്ക് മാറി. പാന്‍ഡെമിക്കിന് ശേഷം വിവിധ മേഖലകള്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ റസ്‌റ്റോറന്റ് മേഖലയിലും മാറ്റം വരാന്‍ തുടങ്ങി. കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ആയപ്പോഴേക്കും 250,000 ത്തിലധികം റെസ്‌റ്റോറന്റ് തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് പുതിയ തൊഴില്‍ കണ്ടെത്തി. 

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും റോബോട്ടുകള്‍ വാഴാന്‍ തുടങ്ങി. പാചകം ചെയ്യാന്‍, വിളമ്പാന്‍, പാത്രം കഴുകാന്‍, പണം സ്വീകരിക്കാന്‍ തുടങ്ങി എല്ലാ മേഖലകളിലും റോബോട്ടുകള്‍ അവതരിച്ചുകഴിഞ്ഞു. ജീവനക്കാരുടെ കുറവുകള്‍ക്കിടയില്‍ തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചു. കമ്പനികള്‍ വിടവ് നികത്തുന്നതിനുള്ള പരിഹാരമാര്‍ഗമെന്ന നിലയില്‍ അസംബ്ലി ലൈനിലെ ഹ്യുമന്‍ വര്‍ക്കേഴ്‌സിനെ മാറ്റി റോബോട്ടിനെ നിയമിക്കാനുള്ള നീക്കത്തിലാണ് പല കമ്പനികളും. 

ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ്‌സ് ആരോണ്‍ അലെന്‍ ആന്‍ഡ് അസോസിയേറ്റ്‌സിന്റെ പ്രവചനമനുസരിച്ച് 82 ശതമാനം ജോലികളും മാറ്റിസ്ഥാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും വ്യാവസായിക റോബോട്ടുകളെ അവതരിപ്പിക്കുന്നതില്‍ റെസ്റ്റോറന്റുകള്‍ പരമ്പരാഗതമായി മറ്റ് മേഖലകളേക്കാള്‍ പിന്നിലാണെന്ന് പറയുന്നു. റെസ്റ്റോറന്റ് മേഖലയിലെ വര്‍ക്ക്‌ഫോഴ്‌സ് ഇല്ലാതാകുകയാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.