എയര്‍ കാനഡ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം; പോലീസ് കേസെടുത്തു 

By: 600002 On: Jan 23, 2024, 8:42 AM

 

 


വിമാനയാത്രയ്ക്കിടെ എയര്‍ കാനഡയുടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെതിരെ കേസ്. ഞായറാഴ്ച ഉച്ചയ്ക്ക് ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് പുറപ്പെട്ട എയര്‍ കാനഡ വിമാനത്തിലാണ് സംഭവം. ഹീത്രു വിമാനത്താവളത്തില്‍ നിന്നും ടൊറന്റോയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരന്‍ വിമാനത്തില്‍ വിചിത്രമായി പെരുമാറിയെന്നും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ യാത്രക്കാരനെ വിമാനത്തിലെ ജീവനക്കാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് വിമാനം ടൊറന്റോയില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.