ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ സമതല പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് പുനലൂരിലെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 36.8° സെൽഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. തുടർച്ചയായ ഏഴാം ദിവസമാണ് പുനലൂരിൽ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത്. പകൽ സമയത്ത് പൊതുവെ ചൂട് കൂടി വരുന്ന കേരളത്തിൽ വരും ദിവസങ്ങളിലും ഇത് ആവർത്തിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.