പ്രധാനമന്ത്രി സൂര്യോദയ യോജന ; ഒരു കോടി വീടുകൾക്ക് മേൽക്കൂര സൗരോർജ്ജ സംവിധാനം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

By: 600021 On: Jan 23, 2024, 2:37 AM

പ്രധാനമന്ത്രി സൂര്യോദയ യോജന പദ്ധതിയുടെ കീഴിൽ ഒരു കോടി കുടുംബങ്ങൾക്ക് മേൽക്കൂര സൗരോർജ്ജ സംവിധാനം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ ജനങ്ങൾക്ക് അവരുടേതായ സോളാർ റൂഫ് ടോപ്പ് സംവിധാനം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.