സതേണ്‍ ആല്‍ബെര്‍ട്ടയില്‍ മഞ്ഞുവീഴ്ച വരള്‍ച്ചയ്ക്ക് പരിഹാരമാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ 

By: 600002 On: Jan 22, 2024, 4:31 PM

 


സതേണ്‍ ആല്‍ബെര്‍ട്ടയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരുന്നിട്ടും ഈ മേഖലയിലെ വരള്‍ച്ച തടയാന്‍ സാധ്യതയില്ലെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷകര്‍. കാല്‍ഗറി സിറ്റിക്ക് ഭൂരിഭാഗവും മെയ് മാസത്തിലാണ് മഞ്ഞുവീഴ്ച ലഭിക്കുന്നത്. എന്നാല്‍ മഞ്ഞുവീഴ്ച ഇത്തവണ കുറവായിരിക്കുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്ന് നാച്വറല്‍ എണ്‍വയോണ്‍മെന്റ് ആന്‍ഡ് അഡാപ്ഷന്‍ മാനേജര്‍ നിക്കോള്‍ ന്യൂട്ടണ്‍ പറയുന്നു. മഞ്ഞുവീഴ്ച കുറയുന്നത് വരള്‍ച്ചയ്ക്ക് പരിഹാരമാകില്ലെന്നും ജലലഭ്യത കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ പ്രവിശ്യയിലെ റീജിയണല്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് ജലക്ഷാമം നേരിടാന്‍ സിറ്റി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ആല്‍ബെര്‍ട്ടയിലെ വരണ്ട വേനല്‍ക്കാലത്തിന് ശേഷം ഈ ശൈത്യകാലത്ത് മഞ്ഞുവീഴ്ച ശരാശരിയിലും താഴെയാണ്. ശൈത്യകാല ജലനിയന്ത്രണങ്ങള്‍ സ്ഥിതി എത്ര മോശമാണെന്ന് കാണിക്കുന്നതായും ഇന്റഗ്രേറ്റഡ് നോളജ്, എഞ്ചിനിയറിംഗ് ആന്‍ഡ് സസ്‌റ്റെയ്‌നബിള്‍ കമ്മ്യൂണിറ്റീസ് കാനഡ റിസര്‍ച്ച് ചെയര്‍ കെറി ബ്ലാക്ക് പറയുന്നു.