പ്രൈവറ്റ് ഹെല്‍ത്ത് കെയര്‍ വിപുലീകരണം കാനഡയിലെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ച്ചയിലെന്ന് സൂചിപ്പിക്കുന്നു: ആരോഗ്യ മന്ത്രി

By: 600002 On: Jan 22, 2024, 3:46 PM

 

 

ചില പ്രവിശ്യകള്‍ ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രൈവറ്റ് ഹെല്‍ത്ത് കെയറിനെ സ്റ്റോപ്പ്-ഗ്യാപ്പായി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഹെല്‍ത്ത്-കെയര്‍ ഡെലിവറി പൊതുധനസഹായത്തോടെ തുടരണമെന്ന് ആരോഗ്യ മന്ത്രി മാര്‍ക്ക് ഹോളണ്ട് പറയുന്നു. കാനഡയിലെ എമര്‍ജന്‍സി റൂമുകളിലെ പ്രതിസന്ധി രൂക്ഷവും മനുഷ്യത്വരഹിതവുമാണെന്ന് കഴിഞ്ഞയാഴ്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രൈവറ്റ് കെയര്‍ വിപുലീകരിക്കാന്‍ അനുവദിക്കുന്നത് ആരോഗ്യ പരിചരണത്തിന്റെ അപചയമാണെന്ന് മാത്രമല്ല, ചെലവുകളിലും ദോഷകരമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഒന്റാരിയോ പോലുള്ള പ്രവിശ്യകള്‍ ശസ്ത്രക്രിയകള്‍ക്കും മെഡിക്കല്‍ ഇമേജിംഗിനുമുള്ള കാത്തിരിപ്പ് സമയം ലഘൂകരിക്കാന്‍ കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളെ അനുവദിക്കുന്നുണ്ട്. കാനഡ ഹെല്‍ത്ത് ആക്ട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ആരോഗ്യ മന്ത്രി ഉറച്ചുനില്‍ക്കുമ്പോഴും പ്രൈവറ്റായി വിതരണം ചെയ്യുന്ന വെര്‍ച്വല്‍ ഹെല്‍ത്ത് കെയറിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.