ആരോഗ്യ മേഖലയിലെ പ്രതിസന്ധി: അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ 

By: 600002 On: Jan 22, 2024, 12:23 PM 

പ്രവിശ്യയിലുടനീളം നിലനില്‍ക്കുന്ന ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. ആരോഗ്യമേഖലയുടെ കുറവുകള്‍ പരിഹരിക്കുന്നതിനായി പ്രവിശ്യയ്ക്ക് 86 മില്യണ്‍ ധനസഹായം ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവിശ്യാ സര്‍ക്കാരിന്റെ പ്രഖ്യാപനം വരുന്നത്. 

കഴിഞ്ഞ വര്‍ഷം എഡ്മന്റണിലെ നോര്‍ക്വസ്റ്റ് കോളേജിന് രാജ്യാന്തര വിദ്യാഭ്യാസ പരിപാടിക്കായി പ്രവിശ്യാ സര്‍ക്കാരില്‍ നിന്ന് സമാനമായ ധനസഹായം ലഭിച്ചിരുന്നു. ഈ ധനസഹായത്തിലൂടെ രാജ്യാന്തര വിദ്യാഭ്യാസ പ്രോഗ്രാമിലെ സീറ്റുകളുടെ എണ്ണം 50 ല്‍ നിന്ന് 250 ആയി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത് പ്രവിശ്യയിലുടനീളം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതായി കോളേജ് അക്കാദമിക് പ്രോഗ്രാം മാനേജര്‍ ഐഷിയ തോണ്‍ടണ്‍ പറഞ്ഞു.