ഇസ്ലമോഫോബിയ ചെറുക്കാന്‍ കാനഡയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

By: 600002 On: Jan 22, 2024, 12:21 PM

 


ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം കാനഡയിലുടനീളം വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്ലമോഫോബിയയെ ചെറുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. സുരക്ഷിതമായ കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിനായി ഇസ്ലാമോഫോബിയ-മോട്ടിവേറ്റഡ് ഇന്‍സിഡന്റ് റിപ്പോര്‍ട്ടിംഗ് ടൂള്‍ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തുടനീളം അക്രമാസക്തമായ ഇസ്ലമാഫോബിക് സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 

കനേഡിയന്‍ റേസ് റിലേഷന്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസിന്റെ സഹകരണത്തോടെയുമാണ് ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്ലാം വിശ്വാസികള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും മുസ്ലിം കമ്മ്യൂണിറ്റി സഹായവും പിന്തുണയും നല്‍കാന്‍ ഈ ആപ്പിലൂടെ കഴിയുമെന്ന് ദാര്‍ അല്‍-തൗഹീദ് ഇസ്ലാമിക് സെന്ററിലെ ഇമാം ഇബ്രാഹിം ഹിന്ദി പറഞ്ഞു. മികച്ചൊരു ചുവടുവെപ്പാണെന്ന് ഇസ്ലമാഫോബിയയെ ചെറുക്കുന്ന അമീറ എല്‍ഗവാബി പ്രതികരിച്ചു. മുസ്ലിം സമുദായമുള്‍പ്പെടെ വിദ്വേഷത്തിന്റെ ഇരകളാണ്. എന്തെങ്കിലും സംഭവമുണ്ടായാല്‍ എപ്പോഴും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എളുപ്പവുമല്ല, കംഫര്‍ട്ടബിളുമല്ല. അതിനാല്‍ ഇത്തരത്തിലൊരു ആപ്പ് കൊണ്ട് അക്രമങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് അമീറ പറയുന്നു.