ഫ്രോസണ്‍ പൈപ്പ് ക്ലെയ്മുകളില്‍ 191 ശതമാനം വര്‍ധനവ്: വാന്‍കുവര്‍ ഇന്‍ഷുറന്‍സ് കമ്പനി 

By: 600002 On: Jan 22, 2024, 10:03 AM

 

 


ബ്രിട്ടീഷ് കൊളംബിയയില്‍ അതിശൈത്യം മൂലം പൈപ്പുകളില്‍ മഞ്ഞ് കുമിഞ്ഞുകൂടി പൊട്ടുന്നത് തുടര്‍ക്കഥയാകുകയാണ്. വീടുകളില്‍ പൈപ്പുകള്‍ പൊട്ടുന്നത് ജലക്ഷാമത്തിലേക്കും നയിക്കുന്നു. ശൈത്യകാലത്ത് വീട്ടുടമസ്ഥര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്. പൈപ്പുപൊട്ടല്‍ വര്‍ധിക്കുന്നതിനൊപ്പം ക്ലെയ്മുകളും വര്‍ധിക്കുകയാണെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. സ്‌ക്വയര്‍ വണ്‍ ഇന്‍ഷുറന്‍സ് പറയുന്നത് കഴിഞ്ഞ വര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഫ്രോസണ്‍ പൈപ്പ് ഇന്‍ഷുറന്‍സ് ക്ലെയ്മുകളില്‍ 191 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ്. 

ചില ഇന്‍ഷുറന്‍സ് പ്രൊവൈഡേഴ്‌സ് കോംപ്രിഹെന്‍സീവ് വാട്ടര്‍ ഡാമേജ് കവറേജ് ഓപ്ഷണലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് വീട്ടുടമസ്ഥര്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 

എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് മുമ്പ് വീട്ടുടമസ്ഥര്‍ അറിഞ്ഞിരിക്കേണ്ട ചില നിബന്ധനകളുണ്ടെന്ന് ബിസിഐടിയിലെ ജനറല്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് മേധാവി ഷോണ്‍ സിന്‍ക്ലെയര്‍ പറയുന്നു. നാല് ദിവസത്തില്‍ കൂടുതല്‍ അവധിയില്‍ പോവുകയും വീട്ടില്‍ പൈപ്പ് പരിശോധിക്കുകയും ചെയ്തില്ലെങ്കില്‍ കവറേജ് ലഭിക്കില്ലെന്ന് സിന്‍ക്ലെയര്‍ പറയുന്നു.