ആര്‍സിഎംപി ഉദ്യോഗസ്ഥരുടെ കാനബീസ് യൂസ് പോളിസി ലഘൂകരിച്ച് ഉത്തരവിറങ്ങി. ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യോഗ്യരായിരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതിന് നാലാഴ്ച മുമ്പായി കാനബീസ് ഉപയോഗം നിര്‍ത്തി വെക്കണമെന്ന് ഫ്രണ്ട്-ലൈന്‍ ഓഫീസര്‍മാര്‍ക്കും സേഫ്റ്റി സെന്‍സിറ്റീവ് പൊസിഷനിലുള്ള ജീവനക്കാര്‍ക്കും നിര്‍ദ്ദേശമുണ്ട്. 2018 ലെ പുതിയ ലഹരി വസ്തു ഉപയോഗ നയത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
20,000 ആര്‍സിഎംപി അംഗങ്ങളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ പോലീസ് ഫെഡറേഷന്‍ നീക്കത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 2020 മുതല്‍ നയം നവീകരിക്കുന്നതിനായി യൂണിയന്‍ കമ്മിറ്റികള്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രയാന്‍ സോവ് പറഞ്ഞു.
എല്ലാ ആര്‍സിഎംപി ജീവനക്കാരും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും യോഗ്യരായിരിക്കണം, കൂടാതെ ഡ്യൂട്ടിയിലോ ജോലിയിലോ ആയിരിക്കുമ്പോള്‍ മയക്കുമരുന്ന്, മദ്യം അല്ലെങ്കില്‍ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ നയം വ്യക്തമാക്കുന്നു.