രാംലല്ല പ്രാൺ-പ്രതിഷ്ഠാ ചടങ്ങ് ഇന്ന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

By: 600021 On: Jan 22, 2024, 5:47 AM

അയോധ്യയിൽ പുതുതായി നിർമ്മിച്ച ശ്രീരാമ ജന്മഭൂമി മന്ദിറിൽ ശ്രീ രാംലല്ലയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യത്തെ എല്ലാ പ്രധാന ആത്മീയ, മത വിഭാഗങ്ങളുടെ പ്രതിനിധികൾ, വിവിധ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ചടങ്ങിൽ സംബന്ധിക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രി ഈ വിശിഷ്ട സമ്മേളനത്തെ അഭിസംബോധന ചെയ്യും. ശ്രീരാമ ജന്മഭൂമി മന്ദിരത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ശ്രമജീവികളുമായി മോദി സംവദിക്കും. ഭഗവാൻ ശിവൻ്റെ പുരാതന മന്ദിരം പുനഃസ്ഥാപിച്ച കുബേർ തിലയും അദ്ദേഹം സന്ദർശിക്കുന്ന അദ്ദേഹം ഈ ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. പ്രശസ്ത പണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ നേതൃത്വത്തിലാണ് ശ്രീരാമലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. അലങ്കരിച്ച അയോധ്യ നഗരത്തിൽ ആയിരക്കണക്കിന് രാമഭക്തർ ഇതിനകം എത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ ക്യാമറ, വാട്ടർ പോലീസ്, അർദ്ധസൈനിക സേന, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തുടങ്ങി ആയിരക്കണക്കിന് സുരക്ഷാ സേനകൾ എല്ലാ മുക്കിലും മൂലയിലും നിരീക്ഷണത്തിലാണ്. അതിർത്തികൾ അടച്ചു, വിമാനത്താവളത്തിൽ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചുവരികയാണ്.