മറ്റ് ജി7 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയിലെ ഭവന വിലയില്‍ വന്‍ കുതിച്ചുചാട്ടം: പഠന റിപ്പോര്‍ട്ട് 

By: 600002 On: Jan 20, 2024, 1:48 PM

 

 

കാനഡയിലെ ഭവന വില മറ്റ് ജി7 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡാളസ് കഴിഞ്ഞ വര്‍ഷത്തെ ആഗോള ഭവന വില സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഡാറ്റയിലാണ് ഇക്കാര്യം പറയുന്നത്. യുഎസ്, ഫ്രാന്‍സ്, യുകെ, ഇറ്റലി. ജപ്പാന്‍, ജര്‍മ്മനി എന്നീ ജി7 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ പാര്‍പ്പിട വില ഉയരുകയാണ്. HPI (Housing Price Index) അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളിലെ ഭവന വില കണക്കാക്കിയത്. 

മിക്ക ജി7 രാജ്യങ്ങളും സമാനമായ പ്രവണതയാണ് കാണിക്കുന്നതെന്ന് ഡാറ്റയില്‍ വ്യക്തമാക്കുന്നു. 2020 ല്‍ വില ഉയരുകയും അതിനുശേഷം സ്ഥിരത കാണിക്കുകയും ചെയ്തു. എന്നാല്‍ കാനഡയുടെ കാര്യത്തില്‍ വ്യത്യാസമുണ്ട്. 2022 ന്റെ ആദ്യ പാദത്തില്‍ കാനഡയുടെ HPI 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59 ശതമാനം വര്‍ധിച്ച് 346.15 ആയി. 2023 ത്രൈമാസത്തില്‍ വില 5.5 ശതമാനം ഉയര്‍ന്ന് 306.76 ആയി. 

യുഎസിലെ വീടുകളുടെ വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും(2023 രണ്ടാം പാദത്തില്‍ 88.1 ശതമാനം വര്‍ധന) കാനഡയുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒന്നുമല്ലെന്ന് ഡാറ്റയില്‍ ചൂണ്ടിക്കാട്ടുന്നു.