ആല്‍ബെര്‍ട്ടയില്‍ ശസ്ത്രക്രിയയ്ക്ക് 28,000 ഡോളര്‍; ബില്ല് കണ്ട് ഞെട്ടി ഒന്റാരിയോ സ്വദേശി 

By: 600002 On: Jan 20, 2024, 1:24 PM

 

 

ഷോള്‍ഡര്‍ സര്‍ജരിക്കായി വെയിറ്റ് ലിസ്റ്റില്‍ മൂന്ന് വര്‍ഷത്തിലേറെ കാത്തിരുന്ന ഒന്റാരിയോ സ്വദേശി പോള്‍ പ്രൂഡെംസ് തന്റെ കഠിനമായ വേദനയില്‍ നിന്നും മോചിതനാകുവാനായി ആല്‍ബെര്‍ട്ടയില്‍ ശസ്ത്രക്രിയയ്ക്ക് പോയി. എന്നാല്‍ അവിടെ ശസ്ത്രക്രിയ കഴിഞ്ഞ പോള്‍ ബില്ല് കണ്ട് ഞെട്ടി. 2022 ഒക്ടോബറില്‍ കാല്‍ഗറിയിലെ കനേഡിയന്‍ സര്‍ജറി കനേഡിയന്‍ സര്‍ജറി സൊല്യൂഷന്‍സിലാണ് പോള്‍ പ്രൂഡേംസ് ശസ്ത്രക്രിയ നടത്തിയത്. ആല്‍ബെര്‍ട്ടയിലെ താമസക്കാരനല്ലാത്തതിനാല്‍ 28,000 ഡോളറാണ് ആശുപത്രി പ്രൂഡേംസില്‍ നിന്നും ഈടാക്കിയത്. 

ശസ്ത്രക്രിയയ്ക്കുള്ള ചെലവിന്റെ ഭൂരിഭാഗവും ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍(OHIP) വഹിക്കുമെന്ന് പോള്‍ കരുതി. അന്നുമതില്‍ OHIP വഴി റീപെയ്ഡ് ചെയ്യാന്‍ ശ്രമിക്കുകയാണ് താനെന്ന് പോള്‍ പറയുന്നു. ശസ്ത്രക്രിയാ ചെലവുകള്‍ക്ക് ഒരു ശതമാനം ലഭ്യമാക്കുമെന്ന് OHIP അറിയിച്ചപ്പോള്‍ ആശ്വസം തോന്നിയെങ്കിലും തനിക്ക് ലഭിച്ചത് 1,821 ഡോളര്‍ മാത്രമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, OHIP  മന്ത്രാലയ ഉദ്യോഗസ്ഥര്‍ അപേക്ഷ അവലോകനം ചെയ്തുവെന്നും ശസ്ത്രക്രിയ ചെയ്ത ആശുപത്രി പബ്ലിക് ഫണ്ടുള്ളതല്ലെന്നും അതിനാല്‍ ഇത്രയും തുക മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നാണ് OHIP യില്‍ നിന്നുള്ള വിശദീകരണം.