നേര്‍ത്ത മഞ്ഞുപാളികള്‍ അപകടക്കെണി; മുന്നറിയിപ്പ് നല്‍കി വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡ്  

By: 600002 On: Jan 20, 2024, 10:42 AM

 

 

ബ്രിട്ടീഷ് കൊളംബിയയിലെ തണുത്തുറഞ്ഞ തടാകങ്ങളും കുളങ്ങളും സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കി വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡ്. താപനിലയില്‍ വരുന്ന നേരിയ വ്യത്യാസം മഞ്ഞുപാളികള്‍ നേര്‍ത്തതാകാന്‍ കാരണമാകുന്നു. സ്‌കേറ്റിംഗിനും മറ്റുമെത്തുന്നവര്‍ക്ക് ഈ മഞ്ഞുപാളികള്‍ അപകടമുണ്ടാക്കുന്നു. അതിനാല്‍ മഞ്ഞുമൂടിയ തടാകങ്ങളില്‍ നിന്നും കുളങ്ങളില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് ബോര്‍ഡ് അറിയിപ്പ് നല്‍കി. നിലവില്‍ വാന്‍കുവറില്‍ സ്‌കേറ്റിംഗ് ചെയ്യാന്‍ തക്ക താപനില കുറഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

നേര്‍ത്ത മഞ്ഞുപാളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന അടയാളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലോസ്റ്റ് ലഗൂണിലും ട്രൗട്ട് ലേക്കിലും ഈ ആഴ്ചയും ശൈത്യകാലാവസ്ഥയെ തുടര്‍ന്ന് സ്‌കേറ്റര്‍മാര്‍ എത്തിയിരുന്നു. എന്നാല്‍ ഐസ് പാളി സുരക്ഷിതമല്ലെന്നും സ്‌കേറ്റര്‍മാര്‍ സൂക്ഷിക്കണമെന്നും ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.