കർഷക ക്ഷേമത്തിനായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രാലയം.

By: 600021 On: Jan 20, 2024, 5:56 AM

കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി മന്ത്രാലയം. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എജ്യുക്കേഷൻ (DARE) ഉൾപ്പെടെയുള്ള കൃഷി, സഹകരണ വകുപ്പുകൾക്കുള്ള ബജറ്റ് വിഹിതം പലമടങ്ങ് വർധിച്ചതായി മന്ത്രാലയം ഊന്നിപ്പറഞ്ഞു. 2013-14ൽ 27,662.67 കോടി രൂപയായിരുന്ന ബജറ്റ് വിഹിതം 2023-24ൽ ഒരു ലക്ഷത്തി 25,000 കോടിയായി ഉയർന്നു. പിഎം-കിസാൻ 2019-ൽ ആരംഭിച്ചതായും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 11 കോടിയിലധികം കർഷകർക്ക് ഇതുവരെ 2.81 ലക്ഷം കോടിയിലധികം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.