'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ഉന്നതതല സമിതിയുടെ അധ്യക്ഷൻ രാംനാഥ് കോവിന്ദ് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോർല രോഹിണിയുമായും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയുമായും ചർച്ച നടത്തി. ഇതോടനുബന്ധിച്ച് പൗരന്മാരിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും പ്രമുഖ നിയമജ്ഞരിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അഭ്യർത്ഥിക്കുന്നതായി നിയമ-നീതി മന്ത്രാലയം അറിയിച്ചു. സമിതി അധ്യക്ഷൻ മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായി മന്ത്രാലയം അറിയിച്ചു.