രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപ്പനയിൽ 300 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം രാജ്യത്തെ മലിനീകരണം കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് നിലവിൽ 38 കിലോമീറ്റർ റോഡാണ് പ്രതിദിനം നിർമിക്കുന്നതെന്നും 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിദിനം 60 കിലോമീറ്റർ എന്ന ലക്ഷ്യമാണ് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളതെന്നും ഗഡ്കരി പറഞ്ഞു. 2013-14 ലെ 91,000 കിലോമീറ്ററിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തെ ഹൈവേകളുടെ ആകെ നീളം ഒരു ലക്ഷത്തി 45,000 കിലോമീറ്ററായി ഉയർന്നതായും അദ്ദേഹം എടുത്തുപറഞ്ഞു.