ഉഭയകക്ഷി സന്ദർശനത്തിനായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹസൻ മഹമൂദ് ഫെബ്രുവരി ഏഴിന് ന്യൂഡൽഹിൽ

By: 600021 On: Jan 20, 2024, 5:47 AM

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഹസൻ മഹ്മൂദ് ഫെബ്രുവരി ഏഴിന് ന്യൂഡൽഹിയിലെത്തും. പുതിയ ഷെയ്ഖ് ഹസീന സർക്കാരിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിൻ്റെ ക്ഷണപ്രകാരമാണ് താൻ ഇന്ത്യ സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ധാക്കയിൽ പറഞ്ഞു. ത്രിദിന സന്ദർശനത്തിൻ്റെ അജണ്ട ഇനിയും അന്തിമമായിട്ടില്ല. സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.