ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് പ്രത്യേക സമ്മേളനം ജനുവരി 27നു

By: 600084 On: Jan 19, 2024, 4:21 PM

പി പി ചെറിയാൻ, ഡാളസ്.

ഇല്ലിനോയ്‌സ് : ക്രിസ്ത്യാനികൾക്കും ഇന്ത്യൻ സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കുമെതിരായ അക്രമങ്ങൾക്ക് ഇരയായവർക്കുവേണ്ടി ചർച്ച ചെയ്യുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി ജനുവരി 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് വീറ്റൺ കോളേജിലെ ബില്ലി ഗ്രഹാം സെന്ററിൽ ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യാനികൾ ഒത്തുകൂടുന്നു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (FIACONA) പ്രസിഡന്റ് ശ്രീ രാജൻ കോശി ജോർജ്ജ്, വിർജീനിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീ ജോൺ പ്രഭുദോസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

എല്ലാവരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് റവ. ഡേവിഡ് സാഗർ (847-602-2750) അല്ലെങ്കിൽ റവ. ഓസ്റ്റിൻ ആൽബർട്ട് രാജ് (847-477-8776) അല്ലെങ്കിൽ പാസ്റ്റർ മാത്യു വട്ടിപ്രോളു.