കനേഡിയന്‍ ലോക ചാമ്പ്യന്‍ പോള്‍വോള്‍ട്ടര്‍ ഷോണ്‍ ബാര്‍ബര്‍ അന്തരിച്ചു 

By: 600002 On: Jan 19, 2024, 1:13 PM

 

പി പി ചെറിയാന്‍, ഡാളസ് 


കനേഡിയന്‍ ലോക ചാമ്പ്യന്‍ പോള്‍വോള്‍ട്ടര്‍ ഷോണ്‍ ബാര്‍ബര്‍(29) അന്തരിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് പോള്‍ ഡോയല്‍ വ്യാഴാഴ്ച പറഞ്ഞു. ബുധനാഴ്ച ടെക്‌സസിലെ കിങ്സ് വുഡിലുള്ള വസതിയില്‍ വച്ചാണ് ബാര്‍ബര്‍ അന്തരിച്ചത്.

2016 ജനുവരിയില്‍ പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ ബാര്‍ബര്‍ കനേഡിയന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. 2015-ല്‍ ടൊറന്റോയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ആ വര്‍ഷം അവസാനം ചൈനയിലെ ബെയ്ജിംഗില്‍ നടന്ന IAAF ലോക ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം വിജയിച്ചു.

ഒരു കോളേജ് വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ബാര്‍ബര്‍ യൂണിവേഴ്‌സിറ്റി ഓഫ് അക്രോണിന്റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ടീമില്‍ അംഗമായിരുന്നു, അവിടെ അദ്ദേഹം മൂന്ന് തവണ NCAA ചാമ്പ്യന്‍ഷിപ്പ് ജേതാവായിരുന്നു.

''ബാര്‍ബര്‍ അസുഖബാധിതനായിരുന്നു, കുറച്ചുകാലമായി മോശം ആരോഗ്യം അലട്ടുകയായിരുന്നു.-'' അത്ലറ്റിക് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഒളിമ്പിക്സ് ഡോട്ട് കോം അനുസരിച്ച്, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റെക്കോര്‍ഡ് 6 മീറ്ററായിരുന്നു, ഇത് ഇപ്പോഴും കനേഡിയന്‍ റെക്കോര്‍ഡാണ്. ബാര്‍ബറിന്റെ അമ്മ ആന്‍, അച്ഛന്‍ ജോര്‍ജ്ജ്, സഹോദരന്‍ ഡേവിഡ്.