സ്‌ട്രെപ് എ അണുബാധ: ആല്‍ബെര്‍ട്ടയില്‍ ജാഗ്രതാ മുന്നറിയിപ്പ് 

By: 600002 On: Jan 19, 2024, 12:00 PM

 

 

കാനഡയിലുടനീളം സ്‌ട്രെപ് എ അണുബാധ പടരുന്ന പശ്ചാത്തലത്തില്‍ പ്രവിശ്യയില്‍ ജാഗ്രത പാലിക്കാന്‍ ആല്‍ബെര്‍ട്ടയിലെ ഉന്നത ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കുട്ടികളില്‍ സ്‌ട്രെപ് എ അണുബാധ റെക്കോര്‍ഡ് നിരക്കിലാണ് ഉയരുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആല്‍ബെര്‍ട്ടയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുട്ടികളെ പതിവായി നിരീക്ഷിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സ്‌ട്രെപ് എ അണുബാധ പടരാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കില്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. 

കഴിഞ്ഞ മാസം സ്‌ട്രെപ് എ ബാധിച്ച് ഒന്റാരിയോയില്‍ ആറ് കുട്ടികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കര്‍ശന നിര്‍ദ്ദേശമാണ് ആല്‍ബെര്‍ട്ടയില്‍ നല്‍കിയിരിക്കുന്നത്. 10 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് രോഗം അതിവേഗം ബാധിക്കുന്നത്.