കാലതാമസം: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സ്ഥിതിയെന്ന് ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍ 

By: 600002 On: Jan 19, 2024, 11:40 AM

 

 


വാഹനവുമായി ബന്ധപ്പെട്ട് സഹായം തേടി കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇതുമൂലം കാത്തിരിപ്പ് സമയം വര്‍ധിച്ചതായും ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍. നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് സമയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എഎംഎ പറയുന്നു. ടയര്‍, ബാറ്ററി ബൂസ്റ്റ്, ഫ്‌ളാറ്റ് ടയര്‍ അറ്റകുറ്റപ്പണികള്‍, ഇന്ധന വിതരണം തുടങ്ങിയവയ്ക്കായി മിക്ക പ്രവിശ്യകളിലും കൂടുതല്‍ കാലതമാസം നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. 

ജനുവരി 9 നും ജനുവരി 17 നും ഇടയില്‍ എഎംഎയ്ക്ക് 49,000 ത്തിലധികം കോളുകളാണ് ലഭിച്ചതെന്ന് എഎംഎ പറയുന്നു. ബാറ്ററി ബൂസ്റ്റപ്പുകള്‍ക്കായുള്ള അഭ്യര്‍ത്ഥന സാധാരണയേക്കാള്‍ 33 മടങ്ങ് കൂടുതലാണെന്ന് എഎംഎ പറയുന്നു. ജനുവരി 12 അഭ്യര്‍ത്ഥനകള്‍ കുന്നുകൂടി. 24 മണിക്കൂറിനുള്ളില്‍ 9,000 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകള്‍ വര്‍ധിച്ചതോടെ കാലതാമസവും വര്‍ധിച്ചു. കാത്തിരിപ്പ് ഏറിയതോടെ ആളുകളില്‍ നിരാശയും ഏറി. പെട്ടെന്ന് സഹായം ലഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിസന്ധി രൂക്ഷമായി.