സിനിമക്കാര്‍ക്ക് ഇഷ്ടമുള്ള നോര്‍ത്ത് അമേരിക്കയിലെ നഗരങ്ങള്‍; ആദ്യ പത്തില്‍ ഇടം നേടി കാല്‍ഗറി

By: 600002 On: Jan 19, 2024, 11:06 AM

 


ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഇഷ്ടമുള്ള നോര്‍ത്ത് അമേരിക്കയിലെ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് കാല്‍ഗറി. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂവിമേക്കര്‍ മാഗസിനാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കാല്‍ഗറി. 2024 ല്‍ അഫോര്‍ഡബിളായതും അഭിവൃദ്ധി പ്രാപിക്കുന്നതും വളരുന്നതുമായ ഫിലിം ഹബ്ബാണ് കാല്‍ഗറിയെന്ന് മാഗസിന്‍ വിശേഷിപ്പിക്കുന്നു.  സിനിമാ ചിത്രീകരിണത്തിനായുള്ള നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും മികച്ച 25 സ്ഥലങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.  

കാനഡയിലുള്ള നഗരങ്ങളില്‍ മൂന്നാം സ്ഥാനമാണ് കാല്‍ഗറിക്ക്. ടൊറന്റോയാണ് ഒന്നാം സ്ഥാനത്ത്. മോണ്‍ട്രിയല്‍ നാലാം സ്ഥാനത്തും, വാന്‍കുവര്‍ അഞ്ചാം സ്ഥാനത്തും എത്തി.