മെട്രോ വാന്‍കുവറില്‍ വീടുകള്‍ക്ക് മുന്നിലെ മഞ്ഞ് നീക്കം ചെയ്തില്ലെങ്കില്‍ പിഴ 250 ഡോളര്‍ മുതല്‍ 750 ഡോളര്‍ വരെ 

By: 600002 On: Jan 18, 2024, 1:15 PM

 


മെട്രോ വാന്‍കുവറില്‍ വീടുകളുടെ മുന്നിലുള്ള നടപ്പാതകളിലെ മഞ്ഞ് നീക്കം ചെയ്യാത്ത വീട്ടുടമസ്ഥര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍. മഞ്ഞുവീഴ്ചയ്ക്ക് ശേഷം പിറ്റേന്ന് രാവിലെ 10 മണിയോടെ നിവാസികള്‍ മഞ്ഞ് നീക്കം ചെയ്തിരിക്കണമെന്ന് വാന്‍കുവര്‍ സിറ്റി അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 250 ഡോളര്‍ മുതല്‍ 750 ഡോളര്‍ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

വീട്ടിലില്ലാത്ത പക്ഷമോ മഞ്ഞ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമോ ആണെങ്കില്‍ സന്നദ്ധത പ്രവര്‍ത്തകരായ സ്‌നോ ഏഞ്ചലിന്റെ സഹായം അഭ്യര്‍ത്ഥിക്കാം.