അതിശൈത്യവും സ്‌നോ സ്‌റ്റോമും മൂലം മെട്രോ വാന്‍കുവറിലെയും വാന്‍കുവര്‍ ഐലന്‍ഡിലെയും ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കാനഡ പോസ്റ്റ് അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥ, ഫ്രീസിംഗ് റെയിന്‍ എന്നിവ കാരണം ക്രൗണ്‍ കോര്‍പ്പറേഷന്‍ ബുധനാഴ്ച റെഡ് സര്‍വീസ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കാലാവസ്ഥാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുകഴിഞ്ഞാല്‍ ഡെലിവറി പുനരാരംഭിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കാനഡ പോസ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.