ശൈത്യകാലത്ത് റോഡിലൂടെയുള്ള യാത്ര; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കണ്‍സ്യൂമര്‍ റിപ്പോര്‍ട്‌സ് 

By: 600002 On: Jan 18, 2024, 12:07 PM

 


തണുത്തുറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി കണ്‍സ്യൂമര്‍ ഗ്രൂപ്പ്. സ്ലിപ്പറി റോഡുകളിലൂടെ വാഹനമോടിക്കുന്നത് എങ്ങനെയാണെന്നും നിര്‍ദ്ദേശിക്കുന്നു. കഴിവതും മഞ്ഞുവീണ് മൂടിയിരിക്കുന്ന റോഡുകളിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കരുതെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്‌സിലെ ജെന്നിഫര്‍ സ്റ്റോക്ക്ബര്‍ഗര്‍ പറയുന്നു. കണ്‍സ്യൂമര്‍ റിപ്പോര്‍ട്‌സിന് ശൈത്യകാല ഡ്രൈവിംഗ്, ബ്രേക്കിംഗ്, സ്‌കിഡ് കണ്‍ട്രോള്‍ എന്നിവയ്ക്കായി ഓട്ടോ ടെസ്റ്റ് സെന്റര്‍ ഉണ്ട്. 

മിക്ക പുതിയ കാറുകളിലും പുറത്തെ താപനില അറിയിക്കാന്‍ സെന്‍സറുണ്ട്. പൂര്‍ണമായും അത് കൃത്യമല്ലെങ്കില്‍ കൂടി ശൈത്യകാലത്ത് ഡ്രൈവ് ചെയ്യുമ്പോഴെല്ലാം പരിശോധിക്കുന്നത് നല്ലതാണെന്ന് പറയുന്നു. റോഡുകള്‍ എപ്പോള്‍ മഞ്ഞുമൂടിയേക്കാമെന്ന് അറിയിക്കാന്‍ ഡാഷ്‌ബോര്‍ഡില്‍ ഫ്‌ളാഷ് ലൈറ്റും ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഹൈവേ 407 ല്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറിന്റെ വീഡിയോ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സ്‌നോ പ്ലോകള്‍ കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ ശ്രദ്ധിക്കണമെന്നും അപകടമുണ്ടായാല്‍ 325 ഡോളര്‍ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പായാണ് വീഡിയോ പോലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്.