ഈ വര്‍ഷം കാനഡഡയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ജോലികള്‍

By: 600002 On: Jan 18, 2024, 11:36 AM

 

 

കാനഡയിലെ ഏറ്റവും ഡിമാന്‍ഡുള്ള ജോലികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് എച്ച്ആര്‍ റിക്രൂട്ട്‌മെന്റ് കമ്പനിയായ റാന്‍ഡ്സ്റ്റാഡ് കാനഡ. രാജ്യത്തെ ഉയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്ത് കരിയറില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നവര്‍ക്ക് പ്രയോജനകരമാകുന്നതാണ് പുതിയ പട്ടിക. യൂണിവേഴ്‌സിറ്റി വിദ്യഭ്യാസം ആവശ്യമില്ലാത്ത മേഖലകളില്‍ ഉള്‍പ്പെടെ 2024 ല്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും റാന്‍ഡ്സ്റ്റാഡ് കാനഡ പ്രവചിക്കുന്നു. സെയില്‍സ് മുതല്‍ വെല്‍ഡിംഗ് പോലുള്ള ട്രെഡുകള്‍ വരെ ഉള്‍പ്പെടുന്ന, ഈ വര്‍ഷം കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള 15 ജോലികളുടെ പട്ടികയാണ് റാന്‍ഡ്സ്റ്റാഡ് പുറത്തിറക്കിയിരിക്കുന്നത്. 

പട്ടികയിലെ ജോലികളെക്കുറിച്ചും ജോലികള്‍ക്ക് ലഭിക്കുന്ന വേതനത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ https://www.randstad.ca/job-seeker/career-resources/best-jobs/top-15-best-jobs-2024/   എന്ന ലിങ്ക് സന്ദര്‍ശിക്കുക.