മദ്യപിച്ച യാത്രക്കാരന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി 

By: 600002 On: Jan 18, 2024, 10:43 AM

 

 

മദ്യപിച്ച യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്‍ഡന്റിനെ കടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ചൊവ്വാഴ്ച വൈകിട്ട് അമേരിക്കയിലെ സിയാറ്റിലിലേക്ക് പുറപ്പെട്ട ജാപ്പനീസ് എയര്‍ലൈന്‍ നിപ്പോണ്‍ ആണ് ടോക്കിയോയില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. 55കാരനായ അമേരിക്കന്‍ യാത്രക്കാരനാണ് ജീവനക്കാരിയെ ആക്രമിച്ചതെന്നാണ് വിവരം. 

മദ്യലഹരിയിലായിരുന്ന ഇയാള്‍ ജീവനക്കാരിയുടെ കയ്യില്‍ കടിച്ച് പരുക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 159 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തന്റെ പെരുമാറ്റത്തെക്കുറിച്ച് ഓര്‍മയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് യാത്രക്കാരന്‍ പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.