ദക്ഷിണാഫ്രിക്കയില്‍ ഒന്റാരിയോ കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു 

By: 600002 On: Jan 18, 2024, 9:22 AM

 

 

 

ദക്ഷിണാഫ്രിക്കയില്‍ അവധിയാഘോഷത്തിനായെത്തിയ ഒന്റാരിയോയിലെ കുടുബത്തെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയും പണവും മറ്റും കൊള്ളയടിക്കുകയും ചെയ്തതായി പരാതി. ഡിസംബര്‍ 17 ന് ഷോണ്‍ സ്റ്റീഫന്‍ അദ്ദേഹത്തിന്റെ 18 വയസ്സുള്ള മകള്‍ ട്രിനിറ്റിയ, 15 വയസ്സുള്ള മകന്‍ കയ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് സ്റ്റീഫന്‍സ് വ്യക്തമാക്കി. 

മിഷിനറി മാതാപിതാക്കളായ ഹീതറിനെയും ചക്കിനെയും സന്ദര്‍ശിക്കുന്നതിനും അവധി ആഘോഷിക്കാനുമായാണ് താനും മക്കളും ടാന്‍സാനിയയില്‍ എത്തിയതെന്ന് സ്റ്റീഫന്‍സ് പറഞ്ഞു. മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ടാന്‍സാനിയയില്‍ എത്തിയ തങ്ങള്‍ മലമുകളില്‍ സ്‌കെയില്‍ ചെയ്തുകൊണ്ട് കുറച്ച് ദിവസം ചെലവഴിച്ചു. 

അവിടെ വെച്ച് വഴിയില്‍ പോലീസുകാരെന്ന തോന്നിപ്പിക്കും വിധം പെരുമാറിയ വ്യക്തി കാറ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും തോക്കുചൂണ്ടുകയും ചെയ്തു. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പ്രതികള്‍ 30 മിനിറ്റോളം വാഹനമോടിച്ച് വനപ്രദേശത്ത് കൊണ്ട്‌പോയി നിര്‍ത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തങ്ങളുടെ പക്കലുള്ള പണവും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മോഷ്്ടിച്ചു. പിന്‍ നമ്പര്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. നമ്പര്‍ തെറ്റാണെങ്കില്‍ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്റ്റീഫന്‍സ് ഭയത്തോടെ പറഞ്ഞു. 

പിന്നീട് പിക്ക-അപ്പ് ട്രക്കിലേക്ക് തങ്ങളെ മാറ്റുകയും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോവുകയും ചെയ്തു. എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച ശേഷം തന്നെയും മക്കളെയും കൊല്ലുമെന്ന് ഭയപ്പെട്ടു. എന്നാല്‍ ഭാഗ്യത്തിന് അവര്‍ പണം മുഴുവന്‍ എടുത്ത് കാറില്‍ തങ്ങളെ മറ്റൊരു സ്ഥലത്ത് സ്വതന്ത്രമാക്കി വിട്ടു. സംഭവങ്ങളെല്ലാം ഭയപ്പാടോടെയാണ് ഓര്‍ക്കുന്നതെന്ന് സ്റ്റീഫന്‍സ് പറഞ്ഞു. ഗ്ലോബല്‍ അഫയോഴ്‌സ് കാനഡയും ആര്‍സിഎംപിയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.