കാല്‍ഗറിയിലെ മേയര്‍ക്കും സിറ്റി കൗണ്‍സിലിനും വേതന വര്‍ധന: മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ 

By: 600002 On: Jan 17, 2024, 10:08 AM

കാല്‍ഗറി സിറ്റി മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വേതന വര്‍ധനവ് അംഗീകരിച്ചു. വേതന വര്‍ധന മരവിപ്പിക്കാന്‍ കാല്‍ഗറി നിവാസികള്‍ക്കിടയില്‍ നിന്നും ആവശ്യമുയരുന്നതിനിടെയാണ് വേതന വര്‍ധനവ് നടപ്പിലായത്. മേയര്‍ ജ്യോതി ഗോണ്ടെക്കും 14 സിറ്റി കൗണ്‍സിലര്‍മാരും കൗണ്‍സിലില്‍ സ്വയമേവ 2.41 ശതമാനം വേതന വര്‍ധന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആരും ശമ്പള വര്‍ധന മരവിപ്പിക്കാനുള്ള പ്രമേയം അവതരിപ്പിച്ചിരുന്നില്ല. 

2020 മുതല്‍ കൗണ്‍സില്‍ കോംപന്‍സേഷന്‍ ഡിസിഷന്‍ ഒരു സ്വതന്ത്ര സമിതിയ്ക്ക് കൈമാറിയിരുന്നു. അംഗീകൃത ബജറ്റ് അനുസരിച്ച് മേയറുടെ പുതുക്കിയ വേതനം 213,000 ഡോളറാണ്. അതേസമയം, സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് 120,000 ഡോളര്‍ ലഭിക്കും. 

മേയറുടെയും സിറ്റി കൗണ്‍സിലര്‍മാരുടെയും വേതനത്തിനുള്ള പണം നികുതിദായകരില്‍ നിന്നാണ് വരുന്നത്. 2024 ല്‍ പ്രോപ്പര്‍ട്ടി ടാക്‌സായി 7.8 ശതമാനം കൂടുതല്‍ ടാക്‌സ് പെയേഴ്‌സ് അടക്കേണ്ടതുണ്ട്. ഇതാണ് വേതന വര്‍ധനവ് മരവിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.