2030-ഓടെ അപകട മരണം 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.

By: 600021 On: Jan 17, 2024, 7:23 PM

2030 ഓടെ അപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ന്യൂഡൽഹിയിൽ റോഡ് സുരക്ഷ സംബന്ധിച്ച ദേശീയ കോൺക്ലേവിൽ സംസാരിക്കവെ ഓരോ മണിക്കൂറിലും 53 പേർക്ക് പരിക്കേൽക്കുകയും 19 മരണങ്ങൾ റോഡപകടങ്ങളിൽ സംഭവിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷയാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ജനങ്ങളെ ബോധവൽക്കരിക്കാനും മനുഷ്യരുടെ സ്വഭാവം മാറ്റാനും റോഡ് സുരക്ഷയെക്കുറിച്ച് ഒരു കാമ്പയിൻ ആരംഭിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.