ഈ വര്‍ഷം എഡ്മന്റണില്‍ വാടക വര്‍ധന പ്രതീക്ഷിക്കുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Jan 17, 2024, 11:08 AM

 

 

ആല്‍ബെര്‍ട്ടയിലുടനീളം ഈ വര്‍ഷം വാടക നിരക്ക് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. rentals.ca, Urbanation  എന്നിവയില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് 2023 ലെ വില വര്‍ധന പാറ്റേണ്‍ പിന്തുടര്‍ന്ന് എഡ്മന്റണിലെ വാടക വിപണി ഈ വര്‍ഷവും വാര്‍ഷിക വളര്‍ച്ച തുടരും. കാല്‍ഗറിയിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വാടക നിരക്കായ 1,467 ഡോളറിനേക്കാള്‍ കുറവാണെങ്കിലും 2023 ല്‍ വാര്‍ഷിക വാടക വളര്‍ച്ച 13.5 ശതമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

റെന്റല്‍ ഡിമാന്‍ഡ് ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2023 നെ അപേക്ഷിച്ച് മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥ, സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം കുറയുന്നത്, പലിശ നിരക്ക് കുറയാന്‍ തുടങ്ങുമ്പോള്‍ ഹോംബയിംഗ് ആക്റ്റിവിറ്റി ഇംപ്രൂവ്‌മെന്റ് എന്നിവ കാരണം 2023 നെ അപേക്ഷിച്ച് നേരിയ തോതില്‍ മാറ്റം ഉണ്ടാകുന്നു. 

ആല്‍ബെര്‍ട്ടയില്‍ കോണ്ടോമിനിയം അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക ഡിസംബറില്‍ 15.6 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി ശരാശരി 1,691 ഡോളറായി.