ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റുകള്‍ കുറയുന്നത് ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം മൂലമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ 

By: 600002 On: Jan 17, 2024, 10:35 AM

 

 
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാരണമാണ് 2023 ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം ഉടന്‍ വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് വിശ്വസിക്കുന്നതായും വെളിപ്പെടുത്തി. 

ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പേര്‍മിറ്റ് അപേക്ഷകളില്‍ പകുതി മാത്രമേ ഇപ്പോള്‍ പ്രോസസ് ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ബന്ധത്തിലെ സ്ഥിതി മുന്നോട്ട് എങ്ങനെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വലിയ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെത്തുന്നത് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണാതീതമായാണ് വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തുന്നത്. ഇതില്‍ കുറവ് വരുത്തേണ്ടതുണ്ട്. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കുന്നതിനുള്ള നടപടിയുണ്ടാകും. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇക്കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.