കാനഡയില്‍ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Jan 17, 2024, 9:29 AM

 


കാനഡയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. നവംബറില്‍ 3.1 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. 2022 ലെ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.8 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 2023 ലെ വാര്‍ഷിക ശരാശരി പണപ്പെരുപ്പ നിരക്ക് 3.9 ശതമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നവംബറില്‍ രേഖപ്പെടുത്തിയ അതേ വേഗതയില്‍ ഗ്രോസറി വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 4.7 ശതമാനം ഉയര്‍ന്നു. ഷെല്‍ട്ടര്‍ പണപ്പെരുപ്പം, വാടക, ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് എന്നിവ ഡിസംബറില്‍ ജീവിതച്ചെലവ് ഉയര്‍ത്തി. വിമാനക്കൂലി, ഇന്ധനം, യാത്രാ വാഹനങ്ങള്‍ എന്നിവയും കഴിഞ്ഞ മാസം പണപ്പെരുപ്പത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.