ബീസി ഇന്റീരിയറില്‍ വാഹനാപകടം: നാല് പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ ഗുരുതരാവസ്ഥയില്‍ 

By: 600002 On: Jan 17, 2024, 9:09 AM

 

 

ബ്രിട്ടീഷ് കൊളംബിയ ഇന്റീരിയറിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച കാംലൂപ്പില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മോണ്ടെ ലേക്കിന് സമീപം ഹൈവേ 97 ല്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 

ഡ്രൈവര്‍മാരും രണ്ട് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.