ഉടന്‍ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകളില്‍ രണ്ടെണ്ണം വാള്‍മാര്‍ട്ട് കാനഡയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സ്റ്റേപ്പിള്‍സ് കാനഡ നിരവധി സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പുറമെയാണിത്. ആവശ്യമായ സ്റ്റോര്‍ റിട്രോഫിറ്റിനായി യുഎസ് ഉടമസ്ഥതയിലുള്ള സ്റ്റേപ്പിള്‍സിന് ഫോര്‍ഡ് ഗവണ്‍മെന്റ് നിക്ഷേപം കൈമാറുമെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതരായ ടാക്‌സ്‌പെയേഴ്‌സിന്റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ അടച്ചുപൂട്ടുന്ന 11 സര്‍വീസ് ഒന്റാരിയോ ലൊക്കേഷനുകളും സ്വകാര്യ ഉടമസ്ഥതയിലുള്ളതും ചെറുകിട ബിസിനസ്സുകളായി നടത്തുന്നതുമാണ്. വാള്‍മാര്‍ട്ടിലേക്ക് മാറുന്ന രണ്ട് സര്‍വീസ് ഒന്റാരിയോ ഔട്ട്‌ലെറ്റുകള്‍ ലണ്ടന്‍ സൗത്തിലും കെസ്‌വിക്കിലുമാണ് പ്രവര്‍ത്തിക്കുക.