ഭൂമിയിലെ ഏറ്റവും തണുപ്പുള്ള 20 പ്രദേശങ്ങളില്‍ 18 എണ്ണം കാനഡയില്‍ 

By: 600002 On: Jan 16, 2024, 12:04 PM

 

 

ഇപ്പോള്‍ ഭൂമിയില്‍ ഏറ്റവും തണുപ്പുള്ള 20 സ്ഥലങ്ങളില്‍ 18 എണ്ണം കാനഡയിലാണെന്ന് ദി വെതര്‍ നെറ്റ്‌വര്‍ക്ക്. കനത്ത മഞ്ഞുവീഴ്ചയും അതികഠിനമായ തണുപ്പും മൂലം കാനഡയുടെ പല ഭാഗങ്ങളിലും എണ്‍വയോണ്‍മെന്റ് കാനഡ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജീവന്‍ പോലും അപകടത്തിലാക്കുന്ന തലത്തിലേക്ക് താപനില കുത്തനെ താഴ്ന്നു. നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററികളിലെ ഫോര്‍ട്ട് സ്മിത്ത്, സസ്‌ക്കാച്ചെവനിലെ യുറാനിയം സിറ്റി, ആല്‍ബെര്‍ട്ടയിലെ നിരവധി പട്ടണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

എഡ്മന്റണിലും കാല്‍ഗറിയിലും താപനില -55 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ മാത്രമല്ല കാനഡയുടെ മിക്ക പ്രദേശങ്ങളിലെയും ആളുകള്‍ കഠിനമായ തണുപ്പിലാണ് ജീവിക്കുന്നത്. സസ്‌ക്കാച്ചെവന്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളിലും പ്രദേശങ്ങളിലും അതിശൈത്യ മുന്നറിയിപ്പ് വരെ നല്‍കിയിട്ടുണ്ട്. 

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റഷ്യന്‍ നഗരമായ യാകുത്സ്‌ക് ആണ്. -46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. റഷ്യയിലെ തന്നെ സോകോള്‍ ആണ് പട്ടികയിലെ മറ്റൊരു തണുപ്പുള്ള സ്ഥലം.