2024 ല്‍ മെട്രോ വാന്‍കുവറിലെ ജനസംഖ്യ മൂന്ന് മില്യണായി ഉയരും: റിപ്പോര്‍ട്ട് 

By: 600002 On: Jan 16, 2024, 11:42 AM

 

 

കാനഡയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരപ്രദേശമായ മെട്രോ വാന്‍കുവറില്‍ ജനസംഖ്യ 2024 ല്‍ മൂന്ന് മില്യണിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിലെ സ്റ്റാറ്റിഷ്യന്‍സ് നടത്തിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2024 അവസാനമാകുമ്പോഴേക്കും മെട്രോ വാന്‍കുവറിന്റെ 23 പ്രാദേശിക അധികാരപരിധികളിലും മുനിസിപ്പാലിറ്റികളിലും മൊത്തം ജനസംഖ്യ 3.021 മില്യണ്‍ ആയിരിക്കും. 

2023 ല്‍ 2.935 മില്യണും 2022 ല്‍ 2.842 മില്യണുമായിരുന്നു ജനസംഖ്യ. രണ്ട് മില്യണില്‍ നിന്നും മൂന്ന് മില്യണിലേക്ക് അധിക താമസക്കാരെ ചേര്‍ക്കാന്‍ മെട്രോ വാന്‍കുവര്‍ ഏകദേശം 20 വര്‍ഷമെടുത്തു. അതേസമയം, 1970 കളുടെ തുടക്കം മുതല്‍ ഏകദേശം 30 വര്‍ഷമെടുത്താണ് രണ്ട് മില്യണ്‍ ജനസംഖ്യയിലേക്കെത്തിയത്.