കാല്‍ഗറിയില്‍ സിംഗിള്‍-യൂസ് ബാഗ്, പാത്രങ്ങള്‍, നാപ്കിന്‍സ് എന്നിവ ഉപയോഗിക്കുന്നതില്‍ പുതിയ നിയമം നിലവില്‍ വന്നു 

By: 600002 On: Jan 16, 2024, 11:01 AM

 

 

കാല്‍ഗറിയില്‍ സിംഗിള്‍-യൂസ് ബാഗുകള്‍, പാത്രങ്ങള്‍, നാപ്കിനുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പുതിയ ബൈലോ ചൊവ്വാഴ്ച നിലവില്‍ വന്നു. ഇനിമുതല്‍ ആളുകള്‍ക്ക് ബാഗുകള്‍ വാങ്ങുന്നതിന് ഫീസ് നല്‍കുകയും അവരുടെ ഡെലിവറി, ഡ്രൈവ്-ത്രൂ, ടേക്ക്ഔട്ട് ഓര്‍ഡറുകള്‍ എന്നിവയില്‍ ഏതിലെങ്കിലും അധികമായി ബാഗുകള്‍ ആവശ്യപ്പെടുകയും വേണം. ചൊവ്വാഴ്ച മുതല്‍ ബിസിനസ് ഷോപ്പുകള്‍ പേപ്പര്‍ ഷോപ്പിംഗ് ബാഗിന് 15 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് ഒരു ഡോളറും നിര്‍ബന്ധമായും ഈടാക്കും. ഉപഭോക്താവ് ഒരു ബാഗ് ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, നാപ്കിനുകള്‍, പേപ്പര്‍ സ്‌ട്രോകള്‍ എന്നിവയും പുതിയ നിയമ പ്രകാരം ആവശ്യപ്പെട്ടാല്‍ മാത്രമേ ലഭ്യമാകൂ. 

സിംഗിള്‍-യൂസ് വേസ്റ്റ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് സിറ്റി കൗണ്‍സില്‍ ബൈലോ അംഗീകരിച്ചത്.