പ്രയറികളില്‍ അതിശൈത്യം തുടരുന്നു 

By: 600002 On: Jan 16, 2024, 9:36 AM

 


പ്രയറികളില്‍ അതിശൈത്യം തുടരുകയാണ്. രണ്ട് തീരങ്ങളിലും ഈ ആഴ്ച ശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, സതേണ്‍ മാനിറ്റോബ എന്നിവടങ്ങളില്‍ ഭൂരിഭാഗവും അതിശൈത്യ മുന്നറിയിപ്പിന് കീഴിലാണ്. എന്നാല്‍ ഈയാഴ്ച താപനില നേരിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ഈയാഴ്ച ഫ്രീസിംഗ് റെയിനോ ഐസ് പെലറ്റോ കാണാന്‍ സാധ്യതയുണ്ട്. അതേസമയം, ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക് എന്നിവടങ്ങളില്‍ വിന്റര്‍ സ്‌റ്റോമും കനത്ത മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വൈകുന്നേരം വരെ ഈ പ്രദേശങ്ങള്‍ പ്രത്യേക കാലാവസ്ഥാ പ്രസ്താവനകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും കീഴിലായിരുന്നു.