കാനഡ നിക്കലില്‍ 18.5 മില്യണ്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുമായി സാംസങ് 

By: 600002 On: Jan 15, 2024, 12:23 PM

 


സാംസങ് ഇലക്ട്രോണിക്‌സിന്റെ ഉപസ്ഥാപനമായ സാംസങ് എസ്ഡിഐ കാനഡ നിക്കെലില്‍(Canada Nickel)  18.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹന സാമഗ്രികളുടെ ആഗോള ആവശ്യം നിറവേറ്റുന്നതില്‍ കാനഡ നിക്കല്‍ നിക്ഷേപം അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു. ഹൈവേ 11 ഇന്റര്‍സെക്ഷന് സമീപം ഹൈവേ 655 ല്‍ സ്ഥിതി ചെയ്യുന്ന കാനഡ നിക്കല്‍ ക്രോഫോര്‍ഡ് നിക്ഷേപം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

ക്രോഫോര്‍ഡ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സാംസങ് അതിന്റെ ഉല്‍പ്പാദനത്തില്‍ 10 ശതമാനം ഓഹരികള്‍ക്കായി 100 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നിക്കല്‍ നിക്ഷേപമായി ഇത് കണക്കാക്കപ്പെടുന്നു.