ഒന്റാരിയോയിലെയും ക്യുബെക്കിലെയും സിവിലിയന്‍ വര്‍ക്കേഴ്‌സ് പണിമുടക്കിലേക്ക് 

By: 600002 On: Jan 15, 2024, 7:38 AM



 


ഒന്റാരിയോയിലെയും ക്യുബെക്കിലെയും സൈനിക താവളങ്ങളിലെ 500 ഓളം സിവിലിയന്‍ വര്‍ക്കേഴ്‌സ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്ന് കാനഡയിലെ പബ്ലിക് സര്‍വീസ് അലയന്‍സ് അറിയിച്ചു. കനേഡിയന്‍ ആംഡ് ഫോഴ്‌സ് അംഗങ്ങളെ സഹായിക്കുന്ന ഫെഡറല്‍ പബ്ലിക് സര്‍വീസിലെ പ്രത്യേക ഏജന്‍സി ജീവനക്കാര്‍ ന്യായമായ വേതനവും നാഷണല്‍ പേ ഗ്രിഡും മികച്ച തൊഴില്‍ ആവശ്യപ്പെട്ടാണ് പണിമുടക്കുന്നതെന്ന് യൂണിയന്‍ പറയുന്നു. ഓട്ടവ, പെറ്റവാവ, കിംഗ്സ്റ്റണ്‍, വാല്‍കാര്‍ട്ടിയര്‍, മോണ്‍ട്രിയല്‍ സെന്റ്-ജീന്‍, ബാഗോട്‌വില്‍ എന്നിവടങ്ങളിലെ കനേഡിയന്‍ സേനാ താവളങ്ങളിലെ തൊഴിലാളികള്‍ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിക്കറ്റ് ലൈനുകളില്‍ എത്താന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.