സുരക്ഷിതമല്ലാത്ത 45 കുന്നുകളില്‍ ടൊബോഗനിംഗ് നിരോധിച്ച് ടൊറന്റോ സിറ്റി 

By: 600002 On: Jan 15, 2024, 7:25 AM

 


സുരക്ഷിതമല്ലാത്ത 45 കുന്നുകളില്‍ ടൊബോഗനിംഗ് ടൊറന്റോ സിറ്റി നിരോധിച്ചു. സ്‌നോ സ്‌കേറ്റിംഗിന് സമാനമായ ഒരു വിനോദമാണ് ടൊബോഗിംഗ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. മരങ്ങള്‍, കിടങ്ങുകള്‍, ഫെന്‍സിംഗ് തുടങ്ങിയ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ചില കുന്നുകള്‍ ടൊബോഗനിംഗിന് സുരക്ഷിതമല്ലെന്ന് അധികൃതര്‍ പറയുന്നു. നഗരത്തിലെ വിനോദ-കായിക പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ പറയുന്നു. 

നിരോധിച്ച കുന്നുകള്‍ക്ക് പകരം പുതിയ ടൊബോഗന്‍ കുന്നുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പുതിയ ടൊബോഗന്‍ കുന്നുകളില്‍ ചരിവിന്റെ മുകളില്‍ നിന്ന് താഴേക്ക് സുരക്ഷിതമായ പാതയുണ്ടെന്നും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുതിയ കുന്നുകള്‍ പതിവായി പരിശോധിക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.