കാനഡയിലെ തെരഞ്ഞെടുത്ത പ്രവിശ്യകളിലെ ആളുകള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ കാര്‍ബണ്‍ പ്രൈസിംഗ് റിബേറ്റ് പ്രോഗ്രാമില്‍(ക്ലൈമറ്റ് ആക്ഷന്‍ ഇന്‍സെന്റീവ്)നിന്ന് ഈ വര്‍ഷത്തെ ആദ്യ റിബേറ്റ് തിങ്കളാഴ്ച ലഭിക്കും. ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് ബാധകമായ പ്രവിശ്യകളില്‍ താമസിക്കുന്ന ഇന്‍കം ടാക്‌സും ബെനിഫിറ്റ് റിട്ടേണുകളും ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് നേരിട്ടുള്ള നിക്ഷേപം വഴിയോ തിങ്കളാഴ്ച മുതല്‍ ചെക്ക് വഴിയോ റിബേറ്റ് ലഭിക്കും. മൂന്ന് മാസം കൂടുമ്പോഴാണ് റിബേറ്റ് വിതരണം.
ആല്‍ബെര്‍ട്ട, മാനിറ്റോബ, ഒന്റാരിയോ, സസ്‌ക്കാച്ചെവന്‍, ന്യൂബ്രണ്‍സ്‌വിക്ക്, നോവസ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ നിവാസികള്‍ക്ക് വീടിന്റെ വലുപ്പമനുസരിച്ച് റിബേറ്റ് ലഭിക്കും. എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രസ്താവന അനുസരിച്ച് നാലംഗ കുടുംബത്തിന് താഴെപ്പറയുന്ന പേയ്‌മെന്റുകള്‍ ലഭിക്കും.
.$386 in Alberta
.$264 in Manitoba
.$184 in New Brunswick
.$328 in Newfoundland and Labrador
.$248 in Nova Scotia
.$244 in Ontario
.$240 in Prince Edward Island
.$340 in Saskatchewan